ശബരിമല • ശബരിമലയില്‍ ഇന്ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന. നാളെ മണ്ഡലപൂജ. 42 നാള്‍ നീണ്ട മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ച് നാളെ തിരുനട അടയ്ക്കും. തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധനയും മണ്ഡലപൂജയും തൊഴുന്നതിനായി ഇടമുറിയാതെ ഭക്തരുടെ ഒഴുക്കാണ്.
തങ്കഅങ്കിയുമായുള്ള രഥഘോഷ യാത്ര ഇന്ന് 1.30ന് പമ്ബ ത്രിവേണിയില്‍ എത്തും. അവിടെ നിന്നു ദേവസ്വം അധികൃതര്‍ സ്വീകരിച്ച് പമ്ബ ഗണപതികോവിലില്‍ ദര്‍ശനത്തിനു വയ്ക്കും. 3.30ന് സന്നിധാനത്തിലേക്ക് കൊണ്ടുപോകും. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും.
നാളെ ഉച്ചയ്ക്ക് 12നും 12.15നും മധ്യേ തങ്കഅങ്കി ചാര്‍ത്തിയാണ് മണ്ഡലപൂജ നടക്കുക.













