കറിവേപ്പിലയിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കൂ

കറിവേപ്പിലയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ആരോഗ്യത്തിനു മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനു മുടിയ്ക്കു കറുപ്പ നല്‍കാനുമെല്ലാം ഇത് ഏറെ ഗുണകരമാണ.്
പ്രകൃതിദത്ത രോഗസംഹാരികളുടെ കൂട്ടത്തില്‍ പെടുത്താം, കറിവേപ്പിലയെ. കറികളില്‍ ഇതു ചേര്‍ത്തു കഴിയ്ക്കുന്നത് രുചിയ്ക്കു മാത്രമല്ലെന്നര്‍ത്ഥം. ഇത് കടിച്ചു ചവച്ചു തിന്നുന്നത് ഏറെ നല്ലതാണ്.
കറിവേപ്പില ഒരു പിടിയിച്ചു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ.്
കറിവേപ്പിലയിട്ടു വെള്ളം കുടിയ്ക്കുന്നതു ശീലമാക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,
ഇതില്‍ അയേണ്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഇതുകൊണ്ടുതന്നെ അനീമിയക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിയ്ക്കാന്‍ ഉത്തമം.കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുംഇത് ശരീരരത്തെ തണുപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരവുമാണ്.നെഞ്ചെരിച്ചില്‍ മാറ്റാന്‍ കറിവേപ്പില ഉത്തമമാണ്. ഇത് ദഹനപ്രശ്നങ്ങളും അസിഡിറ്റിയുമെല്ലാം ഒഴിവാക്കും.രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ കറിവേപ്പില ഉത്തമമാണ്. ഇതുകൊണ്ടുതന്നെ പ്രമേഹം നിയന്ത്രിയ്ക്കാന്‍ ഇത് നല്ലതാണ്.ഇവയില്‍ കാര്‍ബസോള്‍ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്താര്‍ബുദം ചെറുക്കാന്‍ സഹായകയമാണ്. ലുക്കീമിയ രോഗികള്‍ ഇത് കഴിയ്ക്കുന്നതു നല്ലതാണ്.
വയര്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.ഈ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം നല്ലതാണ്. ചര്‍മരോഗങ്ങള്‍ മാറും, മുടിയ്ക്കു കറുപ്പും കരുത്തും ലഭിയ്ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *