തകര്‍ന്നടിഞ്ഞ് ലങ്ക; ഇന്ത്യയ്ക്ക് ജയം, പരമ്പര


ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. രവീന്ദ്ര ജഡേജയുടെ അഞ്ചു വിക്കറ്റ് നേട്ടത്തില്‍ കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഇന്നിങ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചത്.


ഗോളില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ, മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.


കരുണരത്‌ന(141) മെന്‍ഡിസ്(110)എന്നിവര്‍ പൊരുതിയെങ്കിലും മറ്റുള്ളവര്‍ക്കാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. അശ്വിന്‍, പാണ്ഡ്യ എന്നിവര്‍ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.



Sharing is Caring