ഡ​ല്‍​ഹി​യി​ല്‍ വൈ​ദ്യു​തി നിരക്കിൽ ഇളവുകൾ വരുത്തി കേ​ജ​രി​വാ​ള്‍


ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വൈ​ദ്യു​തി നി​ര​ക്കി​ല്‍ വ​ന്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ സ​ര്‍​ക്കാ​ര്‍. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഡ​ല്‍​ഹി​യി​ല്‍ 200 യൂ​ണി​റ്റ് വ​രെ​യു​ള്ള വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് കേ​ജ​രി​വാ​ള്‍ പ്ര​ഖ്യാ​പി​ച്ചു. 201 നും 400 ​ഇ​ട​യി​ല്‍ യൂ​ണി​റ്റ് വൈ​ദ്യു​തി​യു​ടെ നി​ര​ക്ക് 50 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ നേ​ര്‍​പ​കു​തി​യാ​ക്കി. “ഫ്രീ ​ലൈ​ഫ്‌​ലൈ​ന്‍ ഇ​ല​ക്‌ട്രി​സി​റ്റി” പ​ദ്ധ​തി പ്ര​കാ​രം, ഓ​രോ മാ​സ​വും 200 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​നി​മു​ത​ല്‍ ബി​ല്ലി​ല്ല.


രാ​ജ്യ​ത്തെ ഏ​റ്റ​വും വൈ​ദ്യു​തി നി​ര​ക്ക് കു​റ​ഞ്ഞ സം​സ്ഥാ​നം ഇ​ന്ന് ഡ​ല്‍​ഹി​യാ​ണെ​ന്ന് കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു. ഈ ​ച​രി​ത്ര തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​ര​നെ സ​ഹാ​യി​ക്കു​ന്ന​താ​ണ്. വി​ഐ​പി​ക​ള്‍​ക്കും വ​ലി​യ രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കും സൗ​ജ​ന്യ വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​തി​ല്‍ ആ​രും ഒ​ന്നും പ​റ​യു​ന്നി​ല്ല. പി​ന്നെ എ​ന്തു​കൊ​ണ്ടു സാ​ധാ​ര​ണ​ക്കാ​ര​ന് ഇ​താ​യി​ക്കൂ​ട. ഈ ​ന​ട​പ​ടി എ​ടു​ത്ത​തി​ല്‍ തെ​റ്റു​ണ്ടോ​യെ​ന്നും കേ​ജ​രി​വാ​ള്‍ ചോ​ദി​ച്ചു.




Sharing is Caring