ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹിയില്‍നിന്നും 21.85 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ഡല്‍ഹി സ്വദേശി ഹിര സിംഗില്നിന്നുമാണ് നോട്ടുകള്‍ പിടികൂടിയത്. ഹിരയുടെ ഗുരു ഫോറെക്സ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയില്നിന്നുമാണ് പണം പിടിച്ചെടുത്തത്. ഇയാള്‍ക്ക് വായ്പ തട്ടിപ്പുമായി ബന്ധമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം റവന്യൂ ഇന്റലിജന്‍സ് ഇയാള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹിരയ്ക്ക് സ്വര്‍ണ കടത്തുമായും ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും സംവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.













