ഡൽഹിയിൽ രണ്ടു യുവതികളെ കഴുത്തറുത്തു കൊന്നു, ഒരാളുടെ ഭർത്താവ് ഒളിവിൽ


ഡൽഹിയിൽ ഇരട്ടക്കൊലപാതകം ഇരുപത്തിരണ്ടും ഇരുപത്തിനാലും വയസുള്ള യുവതികൾ ആണ് കൊല്ലപ്പെട്ടത്. പ്രേമലത, സോണിയ എന്നിവരെയാണ് വടക്കൻ ഡൽഹിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രേമലതയുടെ ഭർത്താവ് മോഹിത്താണ് കൊലപാതകി എന്നാണ് സംശയം. ഇയാൾ ഒളിവിൽ ആണ്.


കൊലപാതകം നടക്കുന്ന രാത്രിയിൽ മൊഹിത്തും പ്രേമലതയും തമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. ഇത് തടയാൻ ശ്രമിച്ചപ്പോൾ ആകും സോണിയ കൊല്ലപ്പെട്ടത്. ഒരു ശസ്ത്രക്രിയക്ക് വിധേയയായ സോണിയക്ക് കൂട്ടായാണ് ബന്ധുക്കളായ മോഹിത്തും പ്രേമലതയും സോണിയയുടെ വീട്ടിലെത്തിയത്. സോണിയയുടെ പിതാവ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആരും ഫോൺ എടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം കണ്ടെത്തിയത്.




Sharing is Caring