പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. എഡിജിപിക്കൊപ്പം ഇവര്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു.
തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനുള്ള നീക്കങ്ങളാണ് എഡിജിപിയുടെ മകള്‍ ഇപ്പോള്‍ നടത്തുന്നത്. അഭിഭാഷകനെ കാണാനെത്തിയ ഇരുവരുടെയും ദൃശ്യങ്ങളെടുക്കുന്നത് കൂടെയുണ്ടായിരുന്ന ബന്ധു തടഞ്ഞു.

സ്നിഗ്ധയുടെ പരാതിയിന്മേല് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നെങ്കിലും ഗവാസ്കറെ അടുത്ത മാസം 4 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കേസിലെ അന്വേഷണ രേഖകളെല്ലാം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ജാമ്യം തേടാനുള്ള നീക്കം നടത്തുന്നത്.













