ലിപ്‌ ലോക്കുമായി ഹണിയെ മറി കടന്ന്‌ പൃഥിയും പാര്‍വ്വതി – (VIDEO) ‘മൈ സ്റ്റോറി’യിലെ മൂന്നാമത്തെ ഗാനം


പൃഥ്വിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം മൈ സ്‌റ്റോറിയിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം പ്രണയമിതൊരുകടലായി’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട റൊമാന്റിക് മെലഡി ഗാനം ശ്രേയ ഘോഷാലും ഹരി ചരണും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നവാഗതയായ റോഷ്ണി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെയാണ്‌ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
https://youtu.be/dm9iImSuZpU




Sharing is Caring