കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂറാണ് സമരം നിശ്ചയിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂയെന്ന് ഐ.എം.എ കേരളഘടകം അറിയിച്ചു













