ഡെം​ബ​ലെ-​സു​വാ​ര​സ്-​മെ​സി ത്ര​യം ല​ക്ഷ്യം​ക​ണ്ടു; ബാ​ഴ്സ​യ്ക്കു ത​ക​ര്‍​പ്പ​ന്‍ ജ​യം


നൂ​കാ​ന്പ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ല്‍ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു ത​ക​ര്‍​പ്പ​ന്‍ ജ​യം. ലെ​ഗാ​ന​സി​ലെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് ബാ​ഴ്സ ത​ക​ര്‍​ത്തു.


ഒൗ​സ്മാ​ന്‍ ഡെം​ബ​ലെ (32-ാം മി​നി​റ്റ്), ലൂ​യി​സ് സു​വാ​ര​സ് (71-ാം മി​നി​റ്റ്), ല​യ​ണ​ല്‍ മെ​സി (92-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ബാ​ഴ്സ​യ്ക്കു വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. മി​ഡി​ല്‍​സ്ബ​റോ​യി​ല്‍​നി​ന്നു വാ​യ്പാ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ത്തി​യ മാ​ര്‍​ട്ടി​ന്‍ ബ്ര​യ്ത്വെ​റ്റി​ന്‍റെ വ​ക​യാ​യി​രു​ന്നു ലെ​ഗാ​ന​സി​ന്‍റെ ആ​ശ്വാ​സ​ഗോ​ള്‍. ആ​ദ്യ പ​കു​തി​യി​ല്‍ സൈ​ഡ് ബെ​ഞ്ചി​ലി​രു​ന്ന മെ​സി ര​ണ്ടാം പ​കു​തി​യി​ലാ​ണ് ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. 20 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 46 പോ​യി​ന്‍റു​ള്ള ഏ​ണ​സ്റ്റോ വാ​ല്‍​വെ​ര്‍​ദെ​യു​ടെ ബാ​ഴ്സ ലീ​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 41 പോ​യി​ന്‍റു​മാ​യി അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡ് ര​ണ്ടാം സ്ഥാ​ന​ത്തും 36 പോ​യി​ന്‍റു​മാ​യി റ​യ​ല്‍ മാ​ഡ്രി​ഡ് മൂ​ന്നാ​മ​തു​മാ​ണ്.




Sharing is Caring