ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമോ ആപ്പിനെതിരേ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നമോ ആന്‍ഡ്രോയ്ഡ് ആപ്പ് ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങളും സംഭാഷണങ്ങളും ചോര്‍ത്തുന്നുവെന്ന് രാഹുലിന്റെ ആരോപണം. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ബിഗ് ബോസ് ആണ് മോദിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ആപ്പ് ഉപയോഗിക്കന്നവരുടെ കുടുംബങ്ങളുടെയും സുഹൃത്തുകളുടെയും വിവരങ്ങള്‍ ജിപിഎസ് വഴി ചോര്‍ത്തുന്നു. സംഭാഷണങ്ങളും ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണ് ചോര്‍ത്തുന്നത്. ഡിലീറ്റ് നമോ എന്ന ഹാഷ് ടാഗിലൂടെയാണ് മോദിക്കെതിരായ രാഹുലിന്റെ പ്രചാരണം

വിദ്യാര്‍ഥികളുടെ വിവരങ്ങളും ആപ്പ് വഴി ചോര്‍ത്തുന്നുണ്ടെന്നും രാഹുല്‍ ആരോപിച്ചു. രാജ്യത്തെ 13 ലക്ഷം എന്‍സിസി കേഡറ്റ് അംഗങ്ങളെ നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.













