ഡി​ലീ​റ്റ് ന​മോ: മോ​ദി ആ​പ്പി​നെ​തി​രേ വീ​ണ്ടും രാ​ഹു​ല്‍ ഗാ​ന്ധി


ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​മോ ആ​പ്പി​നെ​തി​രേ പു​തി​യ ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ന​മോ ആ​ന്‍​ഡ്രോ​യ്ഡ് ആ​പ്പ് ഉ​പ‍​യോ​ഗി​ക്കു​ന്ന​വ​രു​ടെ ദൃ​ശ്യ​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും ചോ​ര്‍​ത്തു​ന്നു​വെ​ന്ന് രാ​ഹുലിന്‍റെ ആരോപണം. ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ന്ന ബി​ഗ് ബോ​സ് ആ​ണ് മോ​ദി​യെ​ന്നും രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു.


ആ​പ്പ് ഉ​പ​യോ​ഗി​ക്ക​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ജി​പി​എ​സ് വ​ഴി ചോ​ര്‍​ത്തു​ന്നു. സം​ഭാ​ഷ​ണ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങളാണ് ചോ​ര്‍​ത്തു​ന്ന​ത്. ഡി​ലീ​റ്റ് ന​മോ എ​ന്ന ഹാ​ഷ് ടാ​ഗി​ലൂ​ടെ​യാ​ണ് മോ​ദി​ക്കെ​തി​രാ​യ രാ​ഹു​ലി​ന്‍റെ പ്ര​ചാര​ണം


വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ആ​പ്പ് വ​ഴി ചോ​ര്‍​ത്തു​ന്നു​ണ്ടെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ 13 ല​ക്ഷം എ​ന്‍​സി​സി കേ​ഡ​റ്റ് അം​ഗ​ങ്ങ​ളെ ന​മോ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ന്നു​വെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു.



Sharing is Caring