ഡിസംബർ 30നകം പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ എന്തു ശിക്ഷയും അനുഭവിക്കും പ്രധാനമന്ത്രി


അ‍ഴിമതിയും കളളപ്പണവും ഇല്ലാതാക്കാനുളള പ്രധാന ചുവടാണ് 500,1000 രൂപ നോട്ടുകൾ അസാധുവാക്കാനുളള തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .കളളപ്പണത്തിനെതിരായ ജനഹിതം നടപ്പാക്കുകയായിരുന്നു സർക്കാർ.പ്രയാസം സഹിച്ചും സർക്കാരിനെ പിന്തുണക്കുന്ന ജനങ്ങളോട് നന്ദിയുണ്ടെന്നും നരേന്ദ്ര മോദി.


നവംബർ എട്ടിന് കുറേ പേർ നന്നായി ഉറങ്ങി.എന്നാൽ ചിലരുടെ ഉറക്കം മാത്രമാണ് നഷ്ടമായതെന്നും പ്രധാന മന്ത്രി ഗോവയിൽ പറഞ്ഞു.ഇപ്പോ‍ഴത്തെ പ്രതിസന്ധി ഡിസംബർ 30നകം പരിഹരിക്കാനായില്ലെങ്കിൽ എന്ത് ശിക്ഷയും നേരിടാൻ തയ്യാറെന്നും പ്രധാന മന്ത്രി പറഞ്ഞു.


തനിക്കുണ്ടായിരുന്നതെല്ലാം, കുടുംബവും വീടുമടക്കം, രാജ്യത്തിനു വേണ്ടി ഉപേക്ഷിച്ചതാണ്. വലിയ കുംഭകോണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഇപ്പോള്‍ 4000 രൂപ കൈമാറിക്കിട്ടാനായി ബാങ്കുകളില്‍ ക്യൂ നില്‍ക്കുകയാണെന്ന് നരേന്ദ്ര മോദി ആരോപിച്ചു.നോട്ടുകള്‍ പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ പത്തുമാസം മുന്‍പേ ആരംഭിച്ചിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.



Sharing is Caring