ഡിവില്ലേഴ്‌സിന് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കു തിരിച്ചുവരവ്


എ.ബി. ഡിവില്ലേഴ്‌സിന് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കു തിരിച്ചുവരവ്. ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നായകനായി ഡിവില്ലേഴ്‌സിനെ ഉള്‍പ്പെടുത്തി. കൈമുട്ടിനേറ്റ പരിക്കു മൂലം കഴിഞ്ഞ ജൂണ്‍ മുതല്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇരുപതുകാരന്‍ പേസര്‍ ലുങ്കി ഗിദി പുതുമുഖം.


ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഗിദിക്കു തുണയായത്. രണ്ട് കളികളില്‍ ആറു വിക്കറ്റെടുത്തു ഈ വലംകൈയന്‍.


ക്രിസ് മോറിസിനെ തിരിച്ചുവിളിച്ചപ്പോള്‍ ഡെയ്ല്‍ സ്റ്റെയ്ന്‍, കെയ്ല്‍ അബോട്ട്, റിലീ റൂസ്സൗ, ആരോണ്‍ ഫംഗിസൊ എന്നിവരെ ഒഴിവാക്കി. ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.

ടീം: എ.ബി. ഡിവില്ലേഴ്‌സ്, ഹാഷിം അംല, ഫര്‍ഹാന്‍ ബെഹര്‍ദെയ്ന്‍, ക്വിന്റണ്‍ ഡി കോക്ക്, ജെ.പി. ഡുമിനി, ഹാഫെ ഡ്യുപ്ലെസിസ്, ഇമ്രാന്‍ താഹിര്‍, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, വെയ്ന്‍ പാര്‍നല്‍, ലുങ്കി ഗിദി, ആന്‍ഡിലെ ഫെലുക്വായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കാഗിസൊ റബഡ, തബ്രെയ്‌സ് ഷംസി.



Sharing is Caring