നോട്ട് പ്രതിസന്ധി : സിപിഐഎമ്മിന്റെ പ്രധാനമന്ത്രിയെ വിചാരണ ചെയ്യല്‍ സമരം ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ ‘പ്രധാനമന്ത്രിയെ വിചാരണ ചെയ്യും.’ പണം പിന്‍വലിക്കല്‍ നിയന്ത്രണം എടുത്തുകളയുക, ഡിജിറ്റല്‍ പണമിടപാട് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ദേശീയതലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലാകേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയെ വിചാരണ ചെയ്യല്‍ സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതീകാത്മക വിചാരണ സമരം ഉദ്ഘാടനം ചെയ്യും. തൃശൂരില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പത്തനംതിട്ട ജില്ലാ കേന്ദ്രത്തില്‍ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനും, എറണാകുളത്ത് ധനമന്ത്രി ടി എം തോമസ് ഐസക്കും വിചാരണ വിചാരണ ചെയ്യല്‍ സമരം ഉദ്ഘാടനം ചെയ്യും. കാസര്‍കോട് പി കരുണാകരനും, എളമരം കരിമും സമരത്തില്‍ സംബന്ധിക്കും. കണ്ണൂരില്‍ എം ബി രാജേഷും, വയനാട് കെ കെ രാഗേഷും, കോഴിക്കോട് പി കെ ശ്രീമതിയും , മലപ്പുറത്ത് ബേബിജോണും സമരത്തെ അഭിസംബോധന ചെയ്യും. പാലക്കാട് എ വിജയരാഘവനും, ആലപ്പുഴ എം വി ഗോവിന്ദനും, കോട്ടയത്ത് ആനത്തലവട്ടം ആനന്ദനും, ഇടുക്കി എം എം മണിയും, കൊല്ലത്ത് ഇ പി ജയരാജനും സമരത്തില്‍ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *