ഡിഎല്‍എഫ് ഗ്രൂപ്പിന്റെ ഭൂമികയ്യേറ്റത്തെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍


കൊച്ചി ചിലവന്നൂര്‍ കായലിലെ ഡിഎല്‍എഫ് ഗ്രൂപ്പിന്റെ ഭൂമികയ്യേറ്റത്തെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍.ഫ്ളാറ്റ് നിര്‍മ്മാണത്തിന്റെ മറവില്‍ ചിലവന്നൂരില്‍ ഡിഎല്‍എഫ് കായല്‍ കയ്യേറ്റം നടത്തിയിട്ടില്ലെന്ന് കാട്ടി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തീരദേശ പരിപാലന നിയമത്തിന്റെ പരിധിക്കുള്ളിലാണ് ഫ്ളാറ്റ് നിര്‍മ്മാണമെന്ന് സത്യവാങ്മൂലത്തില്‍ വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം ഫ്ളാറ്റ് പൊളിച്ച് നീക്കാന്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്. ഉത്തരവിനെതിരെ ഡിഎല്‍എഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഈ കേസിന്റെ വാദത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഡിഎല്‍എഫിന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത്. കേസില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ കോടതി സ്വമേധയാ കക്ഷി ചേര്‍ക്കുകയായിരുന്നു.




Sharing is Caring