ഫെയ്‌സ്ബുക്കിലൂടെ അമ്മയും മകളും പ്രണിയച്ചത് ഒരാളെ;കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ ക്രൂരമായി കൊലപ്പെടുത്തി


diksha---story_647_060216023336കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ ക്രൂരമായി കൊലപ്പെടുത്തി. പഞ്ചാബിലെ അബോഹറിലാണ് സംഭവം. മെയ് 24 നാണ് മകള്‍ ദിക്ഷ (17) മരിച്ചെന്നു പറഞ്ഞ് അമ്മ മഞ്ജു പൊലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കള്‍ തങ്ങള്‍ക്ക് സ്വത്ത് വിഹിതം നല്‍കാത്തതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു അമ്മ പൊലീസിന് മൊഴി നല്‍കിയത്.അമ്മയുടെ മൊഴി പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദിക്ഷ ആത്മഹത്യ ചെയ്തതല്ലെന്ന് പൊലീസ് കണ്ടെത്തി. അമ്മ തന്നെയാണ് കൊലയാളിയെന്നു കാമുകനെ സ്വന്തമാക്കാനുള്ള ശ്രമമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.


ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജുവും ദിക്ഷയും വിജയ് എന്ന യുവാവിനെ പരിചയപ്പെട്ടത്. 2015ലാണ് മഞ്ജു വിജയിയെ പരിചയപ്പെടുന്നത്. പിന്നീട് വിദേശത്തായിരുന്ന വിജയ് മഞ്ജുവിനെ കാണാനായി ഇന്ത്യയിലെത്തി. എന്നും വീട്ടില്‍ വരാറുണ്ടായിരുന്ന വിജയ് മകള്‍ ദിക്ഷയുമായും അടുത്തു. ദിക്ഷയും വിജയും പ്രണയത്തിലായത് മഞ്ജു അറിഞ്ഞു. എന്നാല്‍ അമ്മ വിജയുമായി പ്രണയത്തിലാണെന്ന് ദിക്ഷ മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ ഒരു ദിവസം അമ്മയുടെ കിടപ്പുമുറിയില്‍ വിജയ് കണ്ട ദിക്ഷ ഞെട്ടി. അമ്മയുമായി ഇക്കാര്യം പറഞ്ഞ് തര്‍ക്കമായി. വിജയിയെ താന്‍ കല്ല്യാണം കഴിക്കുമെന്ന ആവശ്യത്തില്‍ ദിക്ഷ ഉറച്ചു നിന്നു.മരിക്കുന്ന അന്ന് ഇരുവരും വഴക്കിട്ടു. വിജയിയുടെ പേര് ദിക്ഷ കൈത്തണ്ടയില്‍ എഴുതി. ഇത് കണ്ട മഞ്ജു മകളെ മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു. ദിക്ഷ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ വിജയ് ആത്മഹത്യാ കുറിപ്പും തയ്യാറാക്കി. വിജയ്യാണ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ വിജയെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു.




Sharing is Caring