ഡിഎംകെ നേതാവ് എം. കരുണാനിധി ആസ്പത്രിയില്‍


ചെന്നൈ: ശ്വാസതടസ്സത്തെ തുടര്‍ന്ന് ഡിഎംകെ നേതാവ് എം. കരുണാനിധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് 93-കാരനായ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസകോശത്തിലും തൊണ്ടയിലുമുള്ള അണുബാധയാണ് ശ്വാസതടസ്സത്തിന് കാരണമെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. അണുബാധയ്ക്കുള്ള ചികിത്സ ആരംഭിച്ചെന്നും കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.




Sharing is Caring