ഡി.എന്‍.എ ഫലവും വന്നു; കൊലയാളി അമിയൂര്‍ തന്നെ


ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ തന്നെയെന്ന് തെളിയിച്ചുകൊണ്ട് ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു. ഇയാളില്‍ നിന്ന ശേഖരിച്ച ഡി.എന്‍.എ സാമ്പിളുകളും ജിഷയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച പ്രതിയുടെ മൂന്ന് ഡി.എന്‍.എ സാമ്പിളുകളും ഒന്നാണെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.രണ്ട് ദിവസം മുമ്പാണ് അസം സ്വദേശിയായ അമിയൂറിനെ പാലക്കാട് അതിര്‍ത്തിയില്‍ നിന്ന് പോലീസ് പിടികൂടുന്നത്. അന്ന ഉച്ചയ്ക്ക് തന്നെ ഇയാളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരുന്നു. ഇന്ന് ഉച്ചയോടെ ഇതിന്റെ റിപ്പോര്‍ട്ട് വരികയായിരുന്നു.




Sharing is Caring