ജിഷയുടെ മൊബൈലില്‍ പ്രതിയുടെ ചിത്രമുണ്ടായിരുന്നുവെന്ന് പൊലീസ്: ജിഷയുടെ വീട്ടിലേക്ക് കല്ലെറിഞ്ഞത് പ്രതിയും സംഘവും


ജിഷയുടെ മൊബൈലില്‍ ജിഷയുടെ കൊലപാതകിയുടെ ചിത്രമുണ്ടായിരുന്നുവെന്ന് പോലീസ്. ജിഷയുമായി പ്രതിക്ക് ജിഷയുമായി അടുത്ത പരിചയം ഉണ്ടായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം ജിഷയുടെ കൊലപാതകം ക്വട്ടേഷന്‍ ആണെന്ന സംശയവും നിലനില്‍ക്കുന്നുണ്ടു. കൃത്യത്തിനു ശേഷം പ്രതി അസമിലേക്ക് പോയിരുന്നു. പിന്നീട് ഇയാള് തിരിച്ചു വന്നു. ജിഷയുടെ വീട്ടിലേക്ക് കല്ലേറിഞ്ഞത് പ്രതിയും സംഘവുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.


പ്രതി ലൈംഗിക വൈകൃതമുളളയാണാണെന്നും പോലീസ് പറയുന്നു. അസം സ്വദേശി അമീയൂര്‍ ഇസ്‌ലാമാണ് കുറ്റകൃത്യം ചെയ്തത് എന്ന് പൊലീസ് പറഞ്ഞു. ഇരുപത്തിമൂന്നുകാരനായ ഇയാള്‍ ലൈംഗിക വൈകൃതം ഉള്ളയാളാണ് എന്ന് കരുതുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ചെരുപ്പിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് കുറ്റവാളിയിലേക്ക് എത്തിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.




Sharing is Caring