ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ഡിസംബറില്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഏഴ് മാസമായി വീട്ടില്‍ തന്നെയായിരുന്നു ചികിത്സ.
ഇന്ന് പുലര്‍ച്ചെ കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാസാത്തി അമ്മാള്‍, കനിമൊഴി, തമിഴറസ്, സെല്‍വി എന്നിവര്‍ കരുണാനിധിയോടൊപ്പം ആശുപത്രിയിലുണ്ട്.




Sharing is Caring