ഗുവാമിനെ ആക്രമിക്കാനൊരുങ്ങി ഉത്തരകൊറിയ; നേരിടാന്‍ യു.എസ്


പസഫിക് സമുദ്രത്തിലെ യു. എസ് ദ്വീപായ ഗുവാമില്‍ മിസൈല്‍ ആക്രമണത്തിനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ഉത്തരകൊറിയയെന്ന് റിപ്പോര്‍ട്ട്. സൈന്യത്തോട് ആക്രമണത്തിനു സജ്ജരാകാന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു.
അതേസമയം, ഗുവാമിലെ രണ്ടു റേഡിയോ സ്​റ്റേഷനുകളില്‍ നിന്നും ജനങ്ങള്‍ക്ക്​ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉത്തരകൊറിയയുടെ ആക്രമമുണ്ടായേക്കാമെന്നാണ്​ റേഡിയോ സ്​റ്റേഷന്‍ വഴി അറിയിച്ചത്​. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന്​ പിന്നീട്​ അറിയിപ്പ്​ സല്‍കി.
യു.എസ് അധീനതയിലുള്ള ദ്വീപാണ് ഗുവാം. ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി നാലു മധ്യദൂര മിസൈലുകളാണ് ഉത്തരകൊറിയ തയാറാക്കിയിരിക്കുന്നതെന്നാണ്​ റിപ്പോര്‍ട്ട്​. യു.എസ്​ ദ്വീപായതിനാല്‍ ഗുവാമിനെ ആക്രമിക്കുന്നത് അമേരിക്കനെതിരായ യുദ്ധം തന്നെയാണെന്നാണ്​ കിം ജോങ് ഉന്നി​​െന്‍റ കണക്കുകൂട്ടല്‍.
എന്നാല്‍ ഉടനടി ഒരാക്രമണത്തിന്​ ഉത്തരകൊറിയ തയാറാവില്ലെന്നാണ്​ അമേരിക്കയുടെ നിരീക്ഷണം. ഏതു തരത്തിലുള്ള ആക്രമണത്തേയും നേരിടാന്‍ യു.എസ് സൈന്യം തയാറാണെന്നു പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയയ്ക്ക് ശക്തമായ താക്കീതുമായി മുന്നോട്ടുവന്നിരുന്നു. ഉത്തരകൊറിയയുടെ ഭാഗത്തുനിന്നു കടുത്ത പ്രകോപനമുണ്ടായാല്‍ ഒരു മയവുമില്ലാതെ തിരിച്ചടിക്കാനാണ് ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.




Sharing is Caring