ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസും രണ്ട് ക്രിമിനല്‍ സംഘങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ക്രിമിനല്‍ സംഘം ബുധനാഴ്ച രാവിലെ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരിച്ചടിയിലാണ് രണ്ട് പേര്‍ക്ക് വെടിയേറ്റത്.
നഗരത്തില്‍ മാല മോഷ്ടിക്കുന്ന സംഘങ്ങളെ ദിവസങ്ങളായി ഡല്‍ഹി പൊലീസ് പിന്തുടരുകയാണ്. ബുധനാഴ്ച രാവിലെ ഇവരുടെ സംഘാംഗങ്ങളായ നാല് പേര് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വെടിവെപ്പിനെ പ്രതിരോധിക്കുന്നതിെന്റ ഭാഗമായി പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. സലിം, ഇസ്മൈല്‍, സൗദ് എന്നിവരാണ് അറസ്റ്റിലായത്.വെടിവെപ്പില്‍ പരിക്കേറ്റ സലിം, ഇസ്മൈല്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.













