ഡല്‍ഹിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്​ പേര്‍ക്ക്​ പരിക്ക്


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസും രണ്ട് ക്രിമിനല്‍​ സംഘങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്​ പേര്‍ക്ക്​ പരിക്ക്​. ക്രിമിനല്‍ സംഘം ബുധനാഴ്​ച രാവിലെ പൊലീസിന്​ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്​ പൊലീസ്​ നടത്തിയ തിരിച്ചടിയിലാണ്​ രണ്ട്​ പേര്‍ക്ക്​​ വെടിയേറ്റത്​​.


നഗരത്തില്‍ മാല മോഷ്​ടിക്കുന്ന സംഘങ്ങളെ ദിവസങ്ങളായി ഡല്‍ഹി പൊലീസ്​ പിന്തുടരുകയാണ്​. ബുധനാഴ്​ച രാവിലെ ഇവരുടെ സംഘാംഗങ്ങളായ നാല്​ പേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന്​ ഡല്‍ഹി പൊലീസ്​ അറിയിച്ചു. വെടിവെപ്പിനെ പ്രതിരോധിക്കുന്നതി​​െന്‍റ ഭാഗമായി പൊലീസ്​ നടത്തിയ പ്രത്യാക്രമണത്തിലാണ്​​ രണ്ട്​ പേര്‍ക്ക്​ പരിക്കേറ്റത്​​.


കേസുമായി ബന്ധപ്പെട്ട്​ മൂന്ന്​ പേര്‍ അറസ്​റ്റിലായിട്ടുണ്ട്​. സലിം, ഇസ്​​മൈല്‍, സൗദ്​ എന്നിവരാണ്​ അറസ്​റ്റിലായത്​.വെടിവെപ്പില്‍ പരിക്കേറ്റ സലിം, ഇസ്മൈല്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Sharing is Caring