ഡല്‍ഹിയില്‍ കള്ളനോട്ടുകളുമായി മൂന്നു പേര്‍ പിടിയില്‍


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2,000 രൂപയുടെ കള്ളനോട്ടുകളുമായി മൂന്നു പേര്‍ പിടിയില്‍. ഇവരില്‍നിന്നും 18 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. അസാദ് സിംഗ് (36), മനോജ് (37), സുനില്‍ കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
ഡല്‍ഹിയിലെ നരേലയില്‍നിന്നാണ് ഇവരെ പിടികൂടിയത്. കാറില്‍വച്ച് പണം കൈമാറുമ്പോള്‍ ഡല്‍ഹി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.




Sharing is Caring