സ്ത്രീയുടെ അര്‍ധനഗ്‌നമായ മൃതദേഹം കുറ്റിച്ചെടികള്‍ക്കിടയില്‍ കണ്ടെത്തി


വടക്കന്‍ ഡല്‍ഹിയില്‍ യുവതിയുടേതെന്നു സംശയിക്കുന്ന ജീര്‍ണിച്ച മൃതദേഹം അര്‍ധനഗ്‌നമായ നിലയില്‍ കണ്ടെത്തി. ബുരാരിയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍നിന്നാണ് 30 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.


മൃതദേഹത്തിന് 3/4 ദിവസത്തെ പഴക്കം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നതിനാല്‍ മൃതദേഹത്തിന്റെ കൃത്യമായ പഴക്കം നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അര്‍ധനഗ്‌നമായി കണ്ടെത്തിയ മൃതദേഹത്തില്‍ മൃഗങ്ങള്‍ കടിച്ചിട്ടുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ.


കൊടും തണുപ്പില്‍ സ്ത്രീ മരിച്ചതിന്റെ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.



Sharing is Caring