ഡല്‍ഹിയില്‍ ഇഞ്ചോടിച്ച്‌ പോരാട്ടം: ആം ആദ്മി മുന്നില്‍, ബിജെപി മൂന്നാമത്


ഡല്‍ഹിയില്‍ ബവാന നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ച്‌ പോരാട്ടം. വോട്ടെണ്ണലില്‍ ആദ്യ ഒമ്ബത് റൗണ്ടിലും കോണ്‍ഗ്രസ് മുന്നിലായിരുന്നെങ്കില്‍ അവസാന റൗണ്ടുകളില്‍ മികച്ച ലീഡുമായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി വിജയത്തിലേക്ക് നീങ്ങുന്നു. 16 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാം ചന്ദര്‍ 10,917 വോട്ടുകള്‍ക്ക് മുന്നിലാണ്.
ഡല്‍ഹിയില്‍ വെല്ലുവിളി നേരിടുന്ന ആം ആദ്മി പാര്‍ട്ടിക്ക് ഇവിടെ വിജയിച്ചാല്‍ അത് ആത്മവിശ്വാസം പകരുമ്ബോള്‍ നിയമസഭയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ട കോണ്‍ഗ്രസിനും രണ്ടാം സ്ഥാനത്തെത്തിയതില്‍ ആശ്വസിക്കാം.
ബിജെപിക്ക് ഫലം കനത്ത നിരാശ പകരുന്നതാണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനേക്കാള്‍ ഈ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത് തന്നെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ വേദ് പ്രകാശ് രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നത് വഴിയാണ്.
വേദ് പ്രകാശിനെ തന്നെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. ഈ വര്‍ഷം ആദ്യം രജൗറിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ആം ആദ്മിയില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. അവടെയും കോണ്‍ഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത്




Sharing is Caring