പുതുപ്പള്ളിയില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; രണ്ടു പേര്‍ കസ്റ്റഡിയില്‍


പുതുപ്പള്ളിയില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശിയായ സന്തോഷിന്റേതാണ് മൃതദേഹമെന്നു പോലീസ് സ്ഥിരീകരിച്ചു. കോട്ടയം കറുകച്ചാല്‍ റോഡില്‍ മാങ്ങാനം മന്ദിരത്തിന് സമീപം പാടത്ത് തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.


കേസില്‍ കോട്ടയം റെയില്‍വേ കോളനിയില്‍ താമസിക്കുന്ന കുപ്രസിദ്ധ ഗുണ്ട കമ്മല്‍ വിനോദ് എന്ന് വിളിക്കുന്ന വിനോദിനെയും ഭാര്യ കുഞ്ഞുമോളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട സന്തോഷ് വിനോദിന്റെ ഭാര്യ കുഞ്ഞുമോളുമായി അവിഹിത ബന്ധത്തിന് ശ്രമിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയായ സന്തോഷ് നേരത്തേ ആസിഡാക്രമണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ജയിലിലായിരുന്നു.


ഴിഞ്ഞ മെയ് 22 ജാമ്യം കിട്ടി പുറത്തുവന്ന ഇയാള്‍ സ്റ്റേഷനില്‍ പതിവായി ഒപ്പിടാന്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും ദിവസമായി ഇയാള്‍ ഒപ്പിടാന്‍ എത്തിയിരുന്നില്ല. ഇതിന് പുറമേ ഇയാളെ കാണാനില്ല എന്ന പരാതിയും പോലീസിന് കിട്ടിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വെച്ചാണ് കൊല്ലപ്പെട്ടത് സന്തോഷാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. കുഞ്ഞുമോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പാടത്ത് പോലീസ് മൃതദേഹത്തില്‍ നിന്നും മുറിച്ചു മാറ്റിയ തലയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്.

സന്തോഷിനെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം ശരീരം പല കഷ്ണങ്ങളായി അറുത്തു മുറിക്കുകയായിരുന്നു. ഇരുപത്തി മൂന്നിന് അര്‍ദ്ധരാത്രി സന്തോഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം പല കഷ്ണങ്ങളാക്കി ചാക്കിലാക്കി 24ന് പുലര്‍ച്ചെ വിനോദും കുഞ്ഞുമോളും ചേര്‍ന്ന്‌ഓട്ടോയില്‍ കൊണ്ടുവന്ന് പാടത്ത് എറിയുകയായിരുന്നു.



Sharing is Caring