ഡല്‍ഹിയില്‍ അധ്യാപകനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു


ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ കുത്തേറ്റുമരിച്ചു. ഹാജര്‍ കുറവായതിന്റെ പേരില്‍ നടപടിയെടുത്തതിനാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെ കുത്തിവീഴ്ത്തിയത്. പരീക്ഷനടക്കുന്ന ഹാളില്‍ വച്ച്‌ രണ്ട് വിദ്യാര്‍ഥികള്‍ അധ്യാപകനുമായി തര്‍ക്കിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.
പടിഞ്ഞാറന്‍ ഡല്‍ഹിയിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളിലെ ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് മരിച്ചത്. കുത്തേറ്റ് വീണ മുകേഷ് കുമാറിനെ ഉടന്‍ തന്നെ ബാലാജി ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Sharing is Caring