പാകിസ്താന് നല്‍കുന്ന വ്യാപാരത്തിലെ പ്രത്യേക പരിഗണന എടുത്തുകളയുന്നു


പാകിസ്താനു നല്‍കി വന്ന അതിസൗഹൃദ രാജ്യമെന്ന പരിഗണന കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയുന്നു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. സപ്തംബര്‍ 29 ന് വിളിച്ചിരിക്കുന്ന യോഗത്തില്‍ വിദേശകാര്യ, വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.
പാകിസ്താനുമായുള്ള സിന്ധു നദിജല കരാര്‍ പുനപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.




Sharing is Caring