ഹിലക്കെതിരെ തിരിയുന്ന ജനക്കൂട്ടം; സെല്‍ഫി ചിത്രം വൈറലാകുന്നു


അരേിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും മുന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ ഹില്ലാരി ക്ലിന്‍റനെതിരെ തിരിഞ്ഞ് ജനക്കൂട്ടം സെല്‍ഫിയെടുക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഒര്‍ലാണ്ടോയിലെ ഒരു കാംപിയന്‍ ഇവന്‍റില്‍ വച്ചാണ് ജനക്കൂട്ടം ഹില്ലാരിക്കൊപ്പം കൂട്ടസെല്‍ഫിയെടുത്തത്. തങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ ഹില്ലാരിക്കൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഞായറാഴ്ച കാംപയന്‍ സ്റ്റാഫര്‍ ഈ ഫോട്ടോ ട്വിറ്ററിലിട്ടതിന് ശേഷം 20,000 പ്രാവശ്യമാണ് റിട്വീറ്റ് ചെയ്തിരിക്കുന്നത്.
കാംപിയന്‍ ഇവന്‍റില്‍ കൂടിയ ഓരോരുത്തര്‍ക്കും ഹില്ലാരിക്കൊപ്പം സെല്‍ഫി വേണമെന്ന് പറഞ്ഞതോടെയാണ് ഈ മാര്‍ഗ്ഗം പരീക്ഷിച്ചത്.




Sharing is Caring