മൃതദേഹത്തോടൊപ്പമുള്ള ‘ചിരിച്ച കുടുംബ സെല്‍ഫി’യുടെ യഥാര്‍ത്ഥ്യം ഇതാണ്…


കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ വളരെ വിമര്‍ശനം ഏറ്റുവാങ്ങിയ ഒറു സെല്‍ഫി ചിത്രമായിരുന്നു മൃതദേഹത്തോടൊപ്പമുള്ള ”ചിരിച്ച കുടുംബ സെല്‍ഫി”. മരിച്ചു കിടക്കുന്ന ഒരാളോടൊപ്പം ചിരിച്ചു കൊണ്ട് സെല്‍ഫി, മലയാളികളുടെ മനുഷ്യത്വത്തിനെതിരെ പ്രതിഷേധം പതഞ്ഞു പൊങ്ങി. കുടുംബത്തെയും മലയാളികളുടെ സെല്‍ഫി ഭ്രാന്തിനെയും സംസ്കാരത്തെയുമൊക്കെ വിമര്‍ശിച്ച്‌ പോസ്റ്റുകളും വന്നു. എന്നാല്‍ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ വസ്തുത ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
കേരള പൊലീസ് റോഡ് സേഫ്റ്റിയുടെ ഭാഗമായി നിര്‍മിക്കുന്ന ഷോര്‍ട്ട്ഫിലിമിന്‍റെ ചിത്രീകരവേളയില്‍ എടുത്ത ചിത്രങ്ങളായിരുന്നു ഇവ. കായംകുളം സ്വദേശിയായ ജയകുമാര്‍ ദേവപ്രിയ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.




Sharing is Caring