ഡല്‍ഹിയിലെ ജുവനൈല്‍ ഹോമില്‍ നിന്ന് ഏഴു കുട്ടികള്‍ രക്ഷപ്പെട്ടു


ഡല്‍ഹിയിലെ അലിപൂരിലെ ജുവനൈല്‍ ഹോമില്‍ നിന്ന് ഏഴു കുട്ടികള്‍ ചാടിപ്പോയി. ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ജൂലൈ 24നാണ് സംഭവം. സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷമായിരുന്നു രക്ഷപ്പെടല്‍.


ഇതിനായി കാവല്‍ക്കാരന്റെ കൈകാലുകള്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുകയും വായില്‍ തുണിതിരുകുകയും ചെയ്തു. കുട്ടികള്‍ താമസിക്കുന്ന മിലെ ജനല്‍ തകര്‍ത്ത് അതുവഴിയാണ് പുറത്തിറങ്ങിയത്. 24ന് രാത്രി 10നാണ് സംഭവം. പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഗാര്‍ഡും കുട്ടികളും തമ്മില്‍ ഇവിടെ കശപിശ ഉണ്ടായിരുന്നു.




Sharing is Caring