ഡയാന ഹെയ്ഡനെതിരായ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്


അഗര്‍ത്തല: മുന്‍ ലോക സുന്ദരി ഡയാന ഹെയ്ഡനെതിരായി നടത്തിയ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സംസ്ഥാനത്തെ കൈത്തറി ഉല്‍പന്നങ്ങള്‍ എങ്ങനെ മികച്ച രീതിയില്‍ വിപണനം ചെയ്യാം എന്ന കാര്യം സംസാരിക്കുന്നതിനിടെയാണ് പരാമര്‍ശമുണ്ടായത്. എന്റെ പരാമര്‍ശത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാകുകയോ അപമാനിക്കപ്പെട്ടതായി തോന്നുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എല്ലാ സ്ത്രീകളെയും തന്റെ മാതാവിനെയെന്നപോലെ കണ്ട് ബഹുമാനിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.


ലോകസുന്ദരിമാരില്‍ ഡയാന ഹെയ്ഡന് ഇന്ത്യന്‍ സൗന്ദര്യമില്ലെന്നായിരുന്നു ബിപ്ലബ് കുമാര്‍ ദേബിന്റെ വിവാദ പരാമര്‍ശം. ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടേയും സരസ്വതി ദേവിയുടേയും സവിശേഷതകളുണ്ടാകണം. എന്നാല്‍ ഡയാന ഹെയ്ഡന് അതില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.


ഇരുണ്ടനിറമായതിനാല്‍ കുട്ടിക്കാലം മുതല്‍ വേര്‍തിരിവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിവേചനത്തിനെതിരേയുള്ള പോരാട്ടമായിരുന്നു അന്ന് മുതല്‍. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ നേട്ടത്തില്‍ ജനങ്ങള്‍ അഭിമാനിക്കുകയാണ് ചെയ്തിട്ടുള്ളത്. ഞാനൊരു ഇരുണ്ടനിറമുള്ള ഇന്ത്യക്കാരിയാണ്, അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. മന്ത്രിയുടെ പരാമര്‍ശം എന്നെ വേദനിപ്പിച്ചു എന്നും ഡയാന ഹെയ്ഡന്‍ വ്യക്തമാക്കിയിരുന്നു.



Sharing is Caring