ട്രെ​യി​നി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ല്‍ വന്‍ വ​ര്‍​ദ്ധ​ന​വ്


ട്രെ​യി​നി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നിടെ ട്രെയിനിൽവച്ച് സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ 35 ശ​ത​മാ​നത്തിന്റെ വ​ർദ്ധനയുണ്ടായെന്നാണ് കണക്കുകൾ. രാജ്യസഭയിൽ റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി രാ​ജ​ൻ ഗോ​ഹെ​യ്ൻ എ​ഴു​തി ന​ൽ​കി​യ മ​റു​പ​ടി​യി​ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


സ്ത്രീകൾക്കെതിരായി ആകെ 1607 അ​തി​ക്ര​മ കേ​സു​ക​ളാ​ണ് 2014- 2016 വർഷ കാ​ല​യ​ള​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടിരിക്കുന്നത്. ഇ​ത്ത​രം കേ​സു​ക​ളി​ലായി 1216 പേ​ർ അ​റ​സ്റ്റി​ലായിട്ടുണ്ടെ​ന്നും മന്ത്രി വ്യ​ക്ത​മാ​ക്കി.


 വർഷം, രജിസ്റ്റർ ചെയ്ത കേസുകൾ
2014–448
2015–553
2016–606



Sharing is Caring