ട്രംപിന്റെ യാത്രാ നിരോധനം: ഉത്തരവ് പുന:സ്ഥാപിക്കാത്തതിനെതിരേ നോട്ടീസ്


പുതുക്കിയ യാത്രാ നിരോധന ഉത്തരവിനെച്ചൊല്ലി ജഡ്ജിമാരും ട്രംപ് സര്‍ക്കാരും തമ്മിലുള്ള നിയമപോരാട്ടം തുടരുന്നു. ഉത്തരവ് പുന:സ്ഥാപിക്കാത്തതിനെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് നോട്ടീസ് നല്‍കിയിരിക്കുകയാണിപ്പോള്‍.


ഉത്തരവില്‍ വിധി പറയുന്നത് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു കൊണ്ടുള്ള ഹവായ് കോടതിയുടെ നടപടിയെത്തുടര്‍ന്നാണ് ട്രംപിന്റെ പുതിയ നീക്കം.


ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ വിവാദ നിയമത്തിന്റെ രണ്ടാം പതിപ്പും രണ്ടാഴ്ച മുമ്പ് യു.എസ് ജില്ലാ കോടതി ജഡ്ജി ഡെറിക് വാട്‌സണ്‍ തടഞ്ഞിരുന്നു.



Sharing is Caring