ചാനല്‍ ഖേദം പ്രകടിപ്പിച്ചതിന് നന്ദി; ആരോടും ആക്ഷേപമില്ല: ശശീന്ദ്രന്‍


കോഴിക്കോട്: തന്റെ രാജിക്കിടയായ ഫോണ്‍വിളി വിവാദത്തില്‍ സ്വകാര്യ ചാനല്‍ മാപ്പുപറഞ്ഞത് നല്ലകാര്യമെന്ന് എ.കെ.ശശീന്ദ്രന്‍ എംഎല്‍എ. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട ചാനല്‍ മാധ്യമപ്രവര്‍ത്തകയാണ് വിളിച്ചതെന്ന കുറ്റസമ്മതവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.


തനിക്ക് ആരോടും ഇപ്പോഴും ആക്ഷേപമില്ല. പൊതുസമൂഹവും മാധ്യമങ്ങളും വലിയ പിന്തുണ നല്‍കി. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ട് -ശശീന്ദ്രന്‍ വ്യക്തമാക്കി.


മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണെന്നും എന്‍സിപി നേതാവ് കൂട്ടിച്ചേര്‍ത്തു.



Sharing is Caring