ട്രംപിന്റെ മാനേജര്‍ രാജിവച്ചു; പ്രചാരണരീതി മാറുന്നുവെന്ന് സൂചന


പ്രചാരണ ശൈലിയില്‍ ദിശാമാറ്റത്തിന്റെ സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റെ തിരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.
ട്രംപിന്റെ പ്രചാരണവിഭാഗം മാനേജര്‍ പോള്‍ മനഫോര്‍ട്ട് രാജിവച്ചതിന് പിറകേ വെള്ളിയാഴ്ച നോര്‍ത്ത് കരോളീനയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് ആഫ്രിക്കന്‍ വംശജരെ ആകര്‍ഷിക്കാന്‍ നടത്തിയ ശ്രമങ്ങളും ശ്രദ്ധേയമായി.
മാനഫോര്‍ട്ടിന്റെ പ്രവര്‍ത്തരീതികള്‍ ട്രംപിന്റെ ദോഷമാണെന്ന വിലയിരുത്തല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയര്‍ന്നതോടെയാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.




Sharing is Caring