ടെന്നീസ് തലപ്പത്ത് മുറെയും സെറീനയും


ബ്രിട്ടീഷ് താരം ആന്‍ഡി മുറെ എടിപി റാങ്കിംഗില്‍ ഒന്നാമത്. പുതിയ പട്ടികയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാമതും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക മൂന്നാമതുമാണ്. അതേസമയം, മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ പത്താം സ്ഥാനത്താണ്.


ഡബ്ല്യുടിഎ റാങ്കിംഗില്‍ അമേരിക്കയുടെ സെറീന വില്യസാണ് ഒന്നാമത്. ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ രണ്ടാമതും കരോളിന പ്ലിസ്‌കോവ മൂന്നാമതും എത്തി.




Sharing is Caring