രാജ്യത്തെ പിടിച്ചു കുലുക്കിയ ടൂ ജി സ്പെക്ട്രം അഴിമതി കേസില്‍ പ്രത്യേക സി.ബി.ഐ കോടതി നവംബര്‍ ഏഴിന് വിധി പറയും. കേസിലെ എല്ലാ പ്രതികളോടും അന്ന് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചു. കരിം മൊറാനി, സഞ്ജയ് ചന്ദ്ര എന്നിവരെ ഹാജരാക്കുന്നതിന് പ്രൊഡക്ഷന്‍ വാറന്റും കോടതി പുറപ്പെടുവിച്ചു.
ടൂ ജി സ്പെക്ട്രം അനുവദിച്ചതിലെ ക്രമക്കേടിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. കേസില്‍ മുന്‍ ടെലികോം മന്ത്രി എ.രാജ, എം.പിയായ കനിമൊഴി എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.














