തൃശൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കേണ്ടതില്ലെന്ന് ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനി, കിര്‍മാണി മനോജ്, ടി.കെ രജീഷ്, ഷാഫി എന്നിവരാണ് പരോളിന് അപേക്ഷ നല്‍കിയിരുന്നത്.
രാഷ്ട്രീയ കൊലക്കേസ് പ്രതികള്‍ക്ക് ആര്‍ക്കും പരോള്‍ ഇല്ലെന്നാണ് തീരുമാനം. ജയില്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഒരു കേസില്‍ ഒന്നിലേറെ പ്രതികള്‍ക്ക് പരോള്‍ നല്‍കാനാവില്ലെന്ന നിബന്ധനയും നിലനില്‍ക്കുന്നുണ്ട്.














