ടി.പി കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍: കെ.കെ രമ ഡിജിപിക്ക് പരാതി നല്‍കി


ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട പരോള്‍ നല്‍കി. കേസിലെ പ്രധാന പ്രതി കുഞ്ഞനന്തന് 134 ദിവസത്തെ പരോളാണ് ജയില്‍വകുപ്പ് നല്‍കിയത്. കെ.സി രാമചന്ദ്രന് മൂന്ന് മാസത്തെ പരോളും നല്‍കി. കേസിലെ മറ്റു പ്രതികളായ ഷാഫിയടക്കമുള്ളവര്‍ക്കും ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ നല്‍കിയിട്ടുണ്ട്.
ഇതിന്റെ രേഖാമൂലമുള്ള തെളിവുകള്‍ സഹിതം ആര്‍എംപി നേതാവ് കെ.കെ രമ ജയില്‍ ഡിജിപിക്ക് പരാതി നല്‍കി. ജയില്‍ ചട്ടം അനുസരിച്ച് ഒരു വര്‍ഷം പരമാവധി 60 ദിവസം വരെ മാത്രമേ പരോള്‍ നല്‍കാവൂ എന്ന നിബന്ധന നിലനില്‍ക്കെയാണ് ചട്ടലംഘനമുണ്ടായിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും നിയന്ത്രിക്കണമെന്നും രമ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.




Sharing is Caring