ടാറ്റാ സുമോ വാന്‍ മറിഞ്ഞ്‌ അഞ്ചു മരണം.


തൃശൂര്‍: ടാറ്റാ സുമോ വാന്‍ മറിഞ്ഞ്‌ അഞ്ചു മരണം. എറണാകുളംപാലക്കാട്‌ ദേശീയ പാതയ്‌ക്ക് സമീപം നന്തിക്കരയില്‍ വാഹനം വഴിയരികിലെ വെള്ളം നിറഞ്ഞ പാടത്തേക്ക്‌ മറിയുകയായിരുന്നു. . ഒരു കുട്ടിയും രണ്ടു സ്‌ത്രീകളും രണ്ടു പുരുഷുന്‍മാരുമാണ്‌ മരിച്ചത്‌. പത്തുവയസുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ മൂന്നു മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌.
പാലക്കാട്‌ ആലത്തൂര്‍ സ്വദേശി ഇസ്‌മയിലും കുടുംബവുമാണ്‌ അപകടത്തില്‍പ്പെട്ടത്‌ എന്നാണ്‌ വിവരം. എറണാകുളം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക്‌ പോവുകയായിരുന്ന വാന്‍ നന്തിക്കരയ്‌ക്കു സമീപം ഒരു വളവില്‍ വച്ച്‌ വാന്‍ ഇടതുവശത്തെ വെള്ളക്കെട്ടിലേക്ക്‌ മറിയുകയായിരുന്നു.




Sharing is Caring