രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ വോട്ടിംഗ്‌ യന്ത്രങ്ങള്‍ തിരിച്ചടി നല്‍കിയ തൃശൂരിലേയും മലപ്പുറത്തേയുംറി പോളിംഗ്‌ തുടങ്ങി


തൃശൂര്‍/മലപ്പുറം: രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ വോട്ടിംഗ്‌ യന്ത്രങ്ങള്‍ തിരിച്ചടി നല്‍കിയ തൃശൂരിലേയും മലപ്പുറത്തേയും തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള റീ പോളിംഗ്‌ വീണ്ടും തുടങ്ങി. യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന്‌ വോട്ടെടുപ്പ്‌ അലങ്കോലമായ മലപ്പുറത്തെ 27 പഞ്ചായത്തുകളില്‍ 105 കേന്ദ്രങ്ങളിലും തൃശൂരിലെ ഒമ്പതു കേന്ദ്രങ്ങളിലുമാണ്‌ വോട്ടെടുപ്പ്‌ ഇന്ന്‌ രാവിലെ വീണ്ടും തുടങ്ങിയത്‌.
രണ്ടിടത്തും രാവിലെ ഏഴ്‌ മണി മുതല്‍ തുടങ്ങിയ വോട്ടെടുപ്പിന്‌ വന്‍ തിരക്കാണ്‌. മലപ്പുറം ജില്ലയില്‍ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ടനിരയാണുള്ളത്‌. അതേസമയം ഇന്നും മലപ്പുറത്തെ ചില ബൂത്തുകളില്‍ വോട്ടിംഗ്‌ യന്ത്രം തകരാറിലാകുകയും പരിഹരിക്കാനുള്ള ശ്രമം തുടരുകയുമാണ്‌. ഇന്നലെ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ മലപ്പുറത്തെ 270 ബൂത്തുകളിലാണ്‌ യന്ത്രങ്ങള്‍ തകരാറിലായത്‌. എന്നാല്‍ ഇവയില്‍ ചിലത്‌ പരിഹരിച്ച്‌ കൊണ്ടുവരികയും ചെയ്‌തു.




Sharing is Caring