ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മിസ്ത്രിയെ നീക്കി; പകരം ഒ.പി ഭട്ട്


ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കി. പകരം ഡയരക്ടറായിരുന്ന ഒ.പി ഭട്ടിനെ ഇടക്കാല ചെയര്‍മാനായി നിയോഗിച്ചു.


മുന്‍പ് എസ്.ബി.ഐ ചെയര്‍മാനായിരുന്ന ഒ.പി ഭട്ട് 2013 ലാണ് സ്വതന്ത്ര ഡയരക്ടറായി ടാറ്റ സ്റ്റീലില്‍ ചുമതലയേല്‍ക്കുന്നത്.


നേരത്തെ ടാറ്റ കണ്‍സള്‍ട്ടന്‍സി സെര്‍വീസിന്റെയും ടാറ്റ് സണ്‍സിന്റെയും ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മിസ്ത്രിയെ നീക്കം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് ചേര്‍ന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ടാറ്റ സ്റ്റീലിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റുന്നത്.



Sharing is Caring