രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണമെന്ന് പികെ കുഞ്ഞാലിക്കുട്ടി


രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മതത്തെ തീവ്രവാദികൾ ദുരുപയോ​ഗപ്പെടുത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ നടുക്കിയ പെഹൽഗാം ഭീകരാ​ക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.തെക്കൽ കശ്മീരിലെ പഹൽ​ഗാമിലാണ് വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. രാജ്യത്തെയാകെ ഞെട്ടിച്ച പഹൽ​ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്.


ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയാണ് എന്നാണ് റിപ്പോർട്ടുകൾ. രണ്ട് തദ്ദേശീയർ ഉൾപ്പെടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. ഭീകരരെത്തിയത് രണ്ട് ബൈക്കുകളിലായാന്നെയാണ് സൂചന. കശ്മീരിൽ നിന്നുള്ള രണ്ട് തദ്ദേശീയർ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു.


2017 ൽ പരിശീലനത്തിനായി ഇവർ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേർന്നുവെന്നാണ് വിലയിരുത്തൽ. ഭീകരർക്ക് ബൈക്കുകൾ കിട്ടിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുന്നുണ്ട്. എൻഐഎ സംഘം പഹൽഗാമിലേക്ക് പോയിട്ടുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്.



Sharing is Caring