ജേക്കബ് തോമസിനെ പരിഹസിച്ച്‌ ചെന്നിത്തല, തത്ത എ.കെ.ജി സെന്ററില്‍ കറങ്ങുന്നെന്ന്


ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് വീക്ഷണം മുഖപ്രസംഗമെഴുതിയതിന് പിന്നാലെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസംഗം നിയമസഭയില്‍. സര്‍ക്കാര്‍ തുറന്നുവിട്ട തത്ത എ.കെ.ജി സെന്ററില്‍ കറങ്ങുന്നുവെന്ന് പരിഹസിച്ച ചെന്നിത്തല, ജേക്കബ് തോമസിനെ പാര്‍ട്ടി നോമിനിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി.


വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ ജേക്കബ് തോമസ് നല്‍കിയ കത്തുമായി ബന്ധപ്പെട്ട് ക്രമപ്രശ്നം സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ പരിഹാസം.


ജേക്കബ് തോമസ് നല്‍കിയ കത്തില്‍ സി.പി.എം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. രാഷ്ട്രീയ പിന്തുണ ലഭിച്ചയാള്‍ക്ക് എങ്ങനെ നിഷ്പക്ഷനായി പ്രവര്‍ത്തിക്കാനാകും. അദ്ദേഹം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നില്‍ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജേക്കബ് തോമസ് നല്‍കിയ കത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയല്ല, മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.



Sharing is Caring