ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടനയായ ഐസയുടെ (എഐഎസ്എ) പ്രവര്ത്തകന് സഹപാഠിയെ മാനഭംഗപ്പെടുത്തിയതായി പരാതി.
28 കാരിയായ ഒന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ഥിനിയാണ് സര്‍വകലാശാല കാമ്പസ് ഹോസ്റ്റലിലെ മുറിയില്‍വച്ച് പീഡനത്തിനിരയായത്. അന്മോള് രത്തന്‍ എന്ന വിദ്യാര്‍ഥിയാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്ന് വിദ്യാര്‍ഥി നോര്‍ത്ത് വസന്തകുഞ്ച് പൊലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.ഗുരുതരമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്മോള് രത്തനെ ഐസ സംഘടനയില്‍നിന്നും പുറത്താക്കിയതായി അറിയിച്ചു.














