ഡീസല്‍ വാഹന നിയന്ത്രണം സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാനത്ത് ജൂണ്‍ 15 ന് മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ലോറികളും പണിമുടക്കില്‍ പങ്കെടുക്കും. എന്നാല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചു.
ആറ് കോര്‍പ്പറേഷനുകളിലായി 10 വര്‍ഷത്തിലേറെ പഴക്കമുള്ള 2000 സിസിയ്ക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ളതായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. കഴിഞ്ഞ ദിവസം ഈ ഉത്തരവ് ഭാഗികമായി ഹൈകോടതി സ്‌റ്റേ ചെയ്തിരുന്നു.













