ജീവിച്ചിരിക്കുന്ന വിനോദ് ഖന്നയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബി.ജെ.പി. മേഘാലയിലെ ബി.ജെ.പി നേതൃത്വമാണ് വിനോദ് ഖന്ന അന്തരിച്ചെന്ന് കരുതി ആദരാഞ്ജലി അര്‍പ്പിച്ചത്. വിനോദ് ഖന്നയ്ക്ക് അനുശോചനമറിയിച്ച് രണ്ട് മിനിറ്റ് ബി.ജെ.പി മൗനമാചരിച്ചു. എന്നാല്‍ പിന്നീട് അബദ്ധം തിരിച്ചറിഞ്ഞ് ബി.ജെ.പി നേതൃത്വം വിശദീകരണവുമായി രംഗത്ത് വന്നു.
കുറച്ച് പാര്‍ട്ടി അംഗങ്ങള്‍ വിനോദ് ഖന്ന മരിച്ചെന്ന് വാര്‍ത്ത കണ്ടുവെന്നും ഇത് സ്ഥിരീകരിക്കാത്തതാണ് അനുശോചനം രേഖപ്പെടുത്താനിടയായതെന്ന് നേതൃത്വം വിശദീകരിച്ചു. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. വിനോദ് ഖന്ന പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നുള്ള ബി.ജെ.പി എം.പിയായിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ച് ശോഷിച്ച രൂപത്തിലുള്ള ചിത്രം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും പുറത്ത് വന്നിരുന്നു. എച്ച്.എന്‍ റിലയന്‍സ് മെഡിക്കല്‍ സെന്ററിലാണ് ഖന്ന ചികിത്സയില്‍ കഴിയുന്നത്.













